മാരുതി ഓഹരി വില്പന ജൂണില്‍
ബാംഗ്ലൂര്‍: മാരുതി ഉദ്വോഗ് ലിമിറ്റഡ് ജൂണ്‍ മാസത്തില്‍ ആദ്യ ഓഹരി വില്പന നടത്തും. കേന്ദ്ര ഓഹരി വില്പന വകുപ്പ് മന്ത്രി അരുണ്‍ ഷൂരിയാണ് ഇത് അറിയിച്ചത്.
മാരുതിയുടെ ഓഹരി വില്പനാ പദ്ധതിയ്ക്ക് യാതൊരു തടസ്സവും ഇല്ലെന്നും അത് പുരോഗമിയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മാരുതിയും സുസുക്കിയും സംയുക്തമായി തയ്യാറാക്കിയ പുതിയ വ്യാപാര പദ്ധതി മാരുതി ഓഹരി വിപണിയിലിറക്കാന്‍ അനുകൂലമായ ഒന്നാണ്. ജൂണ്‍ ആദ്യവാരം ഓഹരി ഇറക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
എച്ച് പി സി എല്‍, ബി പി സി എല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനായി മികച്ച കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പല കമ്പനികളുടെ ഓഹരി വില്പനാ പദ്ധതിയും പുരോഗമിയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications