അയോദ്ധ്യ: മന്ത്രിമാര്‍ക്ക് കോടതി സമന്‍സ്
റായ്ബറേലി: അയോദ്ധ്യയില്‍ ബാബ്റിമസ്ജിദ് തകര്‍ത്ത കേസില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയ്ക്കും മാനവിവിഭവശേഷി വകുപ്പ് മന്ത്രി മുരളീമനോഹര്‍ ജോഷിയ്ക്കും വി.എച്ച്.പി. നേതാവ് അശോക് സിംഗാളിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പ്രത്യേക കോടതി സമന്‍സയച്ചു.
ഏപ്രില്‍ 16ന് കോടതി മുമ്പാകെ ഹാജരാകാനാണ് കോടതി ഇവരോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വിഎച്ച്പി ഉപാധ്യക്ഷന്‍ വിഷ്ണുഹരി ഡാല്‍മിയ, മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷ ഉമാഭാരതി, ഗിരിരാജ് കിഷോര്‍, സാത്വി റിഥംബര എന്നിവരാണ് കോടതി സമന്‍സയച്ച മറ്റുള്ളവര്‍.
സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് ബാബ്റി കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും അന്വേഷണോദ്യോഗസ്ഥര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications