Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഏപ്രില്‍ രണ്ട് ബുധനാഴ്ച വൈകീട്ട് 3.30ന് തൈക്കാട് ഗസ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച.

സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച ആനുകൂല്യം പുനസ്ഥാപിക്കാനാണ് ചര്‍ച്ചയെന്ന് കരുതുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നു.

ഇപ്പോള്‍ വീണ്ടും ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആഗസ്തിലും ഒക്ടോബറിലുമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ഗഡു ക്ഷാമബത്ത നല്കിയിരുന്നു.

ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കല്‍, ശമ്പളം പരിഷ്കരിക്കല്‍, പുതുതായി നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്തയും കൂടി നല്കല്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+