Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളികേരത്തിന്റെ സാധ്യതകള്‍ തേടി...

കൊച്ചി: നാളികേരത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ വിദഗ്ധര്‍ ഒന്നിക്കുന്നു. കൊച്ചിയില്‍ നടക്കുന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര നാളികേര സമ്മേളനത്തില്‍ നാളികേരം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഭാരതീയ മാര്‍ക്കറ്റിംഗ് ഡവലപ്മെന്റ് കേന്ദ്രം (സിബിഎംഡി), ഭാരതീയ വിജ്ഞാന്‍ ഏവം പ്രൗദ്യോഗികി വികാസ് കേന്ദ്രം(ബിവിപിവികെ) എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മെയ് ഏഴ് മുതല്‍ 11 വരെ നടക്കുന്ന സമ്മേളനത്തില്‍ ഒട്ടേറെ അന്താരാഷ്ട്രവിദഗ്ധര്‍ പങ്കെടുക്കും. നാളികേരത്തിന്റെ നാടുകളായ ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

വാണിജ്യ,വ്യാപാര സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തും. ആഗോള വല്ക്കരണവും നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികഘടനയും, നാളികേര ഫാമിഗ് സംവിധാനത്തിന്റെ സാധ്യത, നാളികേര മൂല്യവര്‍ധനയ്ക്കുള്ള സാങ്കേതിക പരിഷ്കാരങ്ങള്‍, നാളികേര വ്യവസായത്തിലുള്ള വ്യവസായ സംരംഭകത്വം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, ഗോവ, മഹാരാഷ്ട്ര, ബംഗാള്‍, ഒറീസ്സ എന്നീ സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിനിധികളും കയര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സാങ്കേതിക, വ്യാപാര മേളകളും സംഘടിപ്പിക്കും. നാളികേരത്തില്‍ നിന്നുണ്ടാക്കുന്ന ഒട്ടേറെ പുതുമയാര്‍ന്ന ഉല്പന്നങ്ങളും നാളികേരത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉതകുന്ന സാങ്കേതിക ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+