കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയല്‍ പരേഡ് തുടങ്ങി

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: മുത്തങ്ങയില്‍ പൊലീസുകാരെ ആക്രമിക്കുകയും ഒരു പൊലീസുകാരനെ വെട്ടിക്കൊല്ലുകയും ചെയ്തവരെ കണ്ടെത്താനായി തിരിച്ചറിയല്‍ പരേഡ് തുടങ്ങി.

തിങ്കളാഴ്ചയാണ് ആദ്യ തിരിച്ചറിയല്‍ പരിശോധന നടന്നത്. ചൊവാഴ്ചയും അത് നടത്താനാണ് ക്രൈം ബ്രാഞ്ച് ഉദ്ദേശിയ്ക്കുന്നത്.

കല്‍പ്പറ്റയിലാണ് പരേഡ് തിങ്കളാഴ്ച പരേഡ് നടന്നത്. പരേഡില്‍ പങ്കെടുക്കാനായി ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ സി.കെ. ജാനുവിനെയും കണ്‍വീനര്‍ ഗീതാനന്ദനെയും വൈത്തിരിയില്‍ എത്തിച്ചിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജയിലുകളില്‍ നിന്നും ആദിവാസികളെ കൊണ്ടുവന്നു.വൈത്തിരി സബ്ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്.

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വൈത്തിരി സബ് ജയിലില്‍ 18 പേര്‍ ഇപ്പോഴും തടവിലാണ്.

സി ബി ഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X