എക്സൈസ് ഓഫീസുകളില്‍ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത ലക്ഷങ്ങള്‍ പിടിച്ചു. വിദേശമദ്യഷാപ്പുകള്‍, കള്ള്ഷാപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കേണ്ട അവസാനദിവസമായ മാര്‍ച്ച് 31 തിങ്കളാഴ്ച രഹസ്യമായിട്ടായിരുന്നു മിന്നല്‍ പരിശോധന.
പക്ഷെ പല ജില്ലകളിലും മിന്നല്‍ പരിശോധന വിവരം ചോര്‍ന്നതിനാല്‍ കൂടുതല്‍ പണം കണ്ടെടുക്കാനായില്ല. തിരുവനന്തപുരം, കോഴിക്കോട് എക്സൈസ് ഓഫീസുകളിലേക്ക് മിന്നല്‍ പരിശോധന സംബന്ധിച്ച വിവരം ആരോ ചോര്‍ത്തിക്കൊടുത്തതായി കരുതുന്നു.
ഓപ്പറേഷന്‍ സോമ എന്നായിരുന്നു റെയ്ഡിന് നല്കിയിരുന്ന പേര്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തി. തൃശൂര്‍ ജില്ലയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത്. 93,500 രൂപ. അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരില്‍ നിന്നുമാണ് തുക കണ്ടെടുത്തത്. കൊല്ലത്ത് നിന്നും 20,000 രൂപയും അസിസ്റന്റ് എക്സൈസ് കമ്മീഷണറില്‍ നിന്നുമാണ് പിടിച്ചത്. കോട്ടയത്ത് നിന്നുള്ള 67,000 രൂപയും ഓഫീസിലെ ജീവനക്കാരില്‍ നിന്നുമാണ് കണ്ടെടുത്തത്. എറണാകുളത്ത് നിന്നും സ്റോര്‍ റൂമില്‍ നിന്നുമാണ് 10,000 രൂപ കണ്ടെത്തിയത്.
വിജിലന്‍സ്- ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഹോര്‍മിസ് തരകന്‍, ഐജി രമേശ് ചന്ദ്ര ഭാനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.












Click it and Unblock the Notifications