Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: മുരളീധരന്‍ ലിസ്റ് നല്കി

തിരുവനന്തപുരം: ഒഴിവുള്ള രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് കേരളത്തില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസുകാരുടെ പേരുകള്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് നല്കി. എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, കോടോത്ത് ഗോവിന്ദന്‍നായര്‍, പി.സി. ചാക്കോ എന്നിവരുടെ പേരുകളാണ് മുരളീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഏപ്രില്‍ ഒന്ന് ചൊവാഴ്ചയാണ് മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് ലിസ്റ് നല്കിയത്. നേരത്തെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണിയെയും മുരളീധരന്‍ കണ്ടു.

മിക്കവാറും ചൊവാഴ്ച വൈകുന്നേരത്തോടെ ഈലിസ്റില്‍ നിന്നും കോണ്‍ഗ്രസിന്റെ രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഈ ലിസ്റില്‍ നിന്ന് വയലാര്‍ രവി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. രണ്ടാമത്തെയാള്‍ മിക്കവാറും പി.സി. ചാക്കോ ആയിരിക്കുമെന്ന് കരുതുന്നു. വയലാര്‍ രവിയെ തിരഞ്ഞെടുക്കാന്‍ കാരണങ്ങളുണ്ട്. അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം ദില്ലിയാണ്. ഒരു രാജ്യസഭാ സീറ്റും നല്കി രവിയെ ദില്ലിയില്‍ തന്നെ നിര്‍ത്താന്‍ ഹൈക്കമാന്റിന് താല്പര്യമുണ്ട്.

കോടോത്ത് ഗോവിന്ദന്‍നായര്‍ കരുണാകരന്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. രണ്ടില്‍ ഒരു സീറ്റ് ഐഗ്രൂപ്പിന് നല്കണമെന്ന വാശിയിലാണ് കരുണാകരന്‍. പി.സി. ചാക്കോയെ കരുണാകരന്‍ ഇഷ്ടമല്ല. അതുകൊണ്ട് ചാക്കോയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കരുണാകരന്‍ എതിര്‍ക്കുമെന്ന് ഉറപ്പാണ്. പക്ഷെ പ്രവര്‍ത്തന പരിചയം കണക്കിലെടുക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയിരിക്കുന്നതിനാല്‍ പാര്‍ലമെന്റ് പരിചയമുള്ള പി.സി. ചാക്കോയ്ക്കായിരിക്കും മുന്‍തൂക്കം. ഇത് മിക്കവാറും വീണ്ടും കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ക്ക് പുറത്തുവരാന്‍ കാരണമായിത്തീരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+