കേരളത്തില്‍ ഭാഗിക ബന്ദിന്റെ പ്രതീതി
തിരുവന്തപുരം: വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിനോടൊപ്പം ഹോട്ടല്‍ വ്യാപാരികളും പെട്രോള്‍ പമ്പ് ഉടമകളും ചേര്‍ന്നത് കേരളത്തില്‍ ഏപ്രില്‍ ഒന്ന് ചൊവാഴ്ച ഭാഗിക ബന്ദിന്റെ പ്രതീതി ഉണ്ടാക്കി.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രെഡേഴ്സിന്റെ ആഹ്വാനപ്രകാരമാണ് പെട്രോള്‍ പമ്പ് ഉടമകള്‍ പണിമുടക്കുന്നത്.
സ്വകാര്യ ബസ് ഉടമകളുടെ ഒരു സംഘടനയേ പണിമുടക്കിനുള്ളു. ഈ സമരത്തില്‍ പങ്കെടുക്കാന്‍ തങ്ങളില്ലെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
തെക്കന്‍ ജില്ലകളില്‍ ഈ ഹര്‍ത്താല്‍ ഭാഗികമാണ്. എന്നാല്‍ പെട്രോള്‍ പമ്പുകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്ന പെട്രോള്‍ പമ്പുകള്‍ മാത്രമേ തുറന്നിട്ടുള്ളു.
മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നിനെതിരേയാണ് വ്യാപാരി സംഘടന പണിമുടക്ക് പ്രഖ്യപിച്ചത്.












Click it and Unblock the Notifications