തൃശൂര്‍ പൂരം പ്രദര്‍ശനം മൂന്ന് മുതല്‍
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തിന് തേക്കിന്‍കാട് മൈതാനം ഒരുങ്ങി. 45 ദിവസത്തെ പ്രദര്‍ശനം ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ ഏപ്രില്‍ മൂന്നിന് ഉദ്ഘാടനം ചെയ്യും.
ഇതിനുള്ള സ്റാളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 160 സ്റാളുകള്‍ ഇക്കുറി ഒരുക്കിയിട്ടുണ്ട്. റെയില്‍വേ, ഐഎസ്ആര്‍ഒ, കയര്‍ ബോര്‍ഡ്, ബിഎസ്എന്‍എല്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവരുടെ പവലിയനുകള്‍ പ്രത്യേക ആകര്‍ഷണ കേന്ദ്രങ്ങളായിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ പൂരം പ്രദര്‍ശന സ്റാളുകള്‍ 14 ലക്ഷം പേര്‍ സന്ദര്‍ശിച്ചു. 40 ലക്ഷമായിരുന്നു മൊത്തം ലാഭം.
മെയ് 10നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇക്കുറി പൂരത്തിനായി 40 ലക്ഷം രൂപ വീതം ചെലവഴിക്കുമെന്ന് പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റ് കെ. മനോഹരന്‍ പറഞ്ഞു.
2002ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:












Click it and Unblock the Notifications