ഇന്ത്യ മികച്ച മതസൗഹാര്‍ദ്ദ രാഷ്ട്രം
വാഷിംഗ്ടന്‍: മത സൗഹാര്‍ദ്ദത്തിന് മാതൃക ഇന്ത്യയാണെന്ന് യു എസ് ബിഷപ്പ് അഭിപ്രായപ്പെട്ടു.
അപൂര്‍വമായി സാമുദായിക സംഘട്ടനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും വിവിധ മതക്കാര്‍ സൗഹാര്‍ദ്ദപൂര്‍വം ഒന്നിച്ച് കഴിയുന്ന രാജ്യമാണ് ഇന്ത്യ. 90 കാരനായ ജെയിംസ് കെ മാത്യൂസ് എന്ന ബിഷപ്പ് പറയുന്നു. മഹാത്മാ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയിട്ടുള്ളയാളാണ് ഇദ്ദേഹം. ഇന്ത്യയില്‍ 59 തവണ വന്നിട്ടുമുണ്ട്. മൂന്ന് കോടി ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ എല്ലാ പ്രധാന മതക്കാരും ഇന്ത്യയിലുണ്ട്. പക്ഷേ ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളും മറ്റും വളരെ കുറവാണ്. തന്റെ 25 ാം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. പത്ത് വര്‍ഷത്തോളം ഇന്ത്യയിലാണ് കഴിഞ്ഞത്.
കഴിഞ്ഞ കുറേക്കാലമായി അമേരിയ്ക്കക്കാരുടെ മനസ്സില്‍ ഇന്ത്യയെക്കുറിച്ചുള്ള മാന്യത കൂടിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമാണെങ്കില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇരു രാജ്യങ്ങളും സ്വാതന്ത്യ്രം നേടിയത് ബ്രിട്ടന്റെ മേധാവിത്തത്തില്‍ നിന്നാണ്. മാത്യൂസ് പറയുന്നു.












Click it and Unblock the Notifications