Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലെ ഇന്ത്യന്‍ എംബസി ബന്ധം അറ്റു

War on Iraq
ദുബായ്: ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായുള്ള എല്ലാ ബന്ധവും അറ്റു. ഇറാഖിലെ വിവിധ ഭാഗങ്ങളിലായി ജീവിക്കുന്ന 14 ഇന്ത്യക്കാരുടെ വിവരമൊന്നുമില്ലെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ ബി.ബി. ത്യാഗി പറഞ്ഞു.

ബാഗ്ദാദുമായുള്ള ഫോണ്‍ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് രണ്ട് ദിവസമായി. അവിടുത്തെ ഇന്ത്യന്‍ എംബസിയുമായി യാതൊരു ബന്ധവും ലഭ്യമാവുന്നില്ല- ഏപ്രില്‍ ഒന്ന് ചൊവാഴ്ച ത്യാഗി പറഞ്ഞു.

ബാഗ്ദാദിലെ അനാഥാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കന്യാസ്ത്രീകള്‍ക്ക് അപകടമൊന്നുമുണ്ടാകില്ലെന്ന് കരുതുന്നു. കാരണം ആ പ്രദേശം ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല.- ത്യാഗി പറഞ്ഞു.

കര്‍ബലയിലെ വിശുദ്ധദേവാലയത്തില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരും നജഫില്‍ ഇസ്ലാമിക പഠനത്തിലേര്‍പ്പെട്ട മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും എംബസിയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് സ്വമേധയാ ബാഗ്ദാദില്‍ തങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയുടെ അടുത്തുള്ള സദ്ദാമിന്റെ കൊട്ടാരം ബോംബിംഗില്‍ തകര്‍ന്നപ്പോഴും എംബസി കെട്ടിടത്തിന് കേടൊന്നും പറ്റിയിരുന്നില്ല.

നേരത്തെ ഇറാഖിലേക്ക് 13,000 ടണ്‍ പഞ്ചസാരയുമായി പോയ ഇന്ത്യയുടെ കപ്പല്‍ ഉം ഖസര്‍ തുറമുഖത്തില്‍ നിന്നും തിരിച്ചയച്ചിരുന്നു. പക്ഷെ പിന്നീട് ഐക്യരാഷ്ട്രസമിതിയുടെ അനുമതി ലഭിച്ചതിനാല്‍ ഇറാഖിലെ മറ്റേതെങ്കിലും തുറമുഖത്തില്‍ ചരക്ക് ഇറക്കിയിരിക്കാമെന്നും ത്യാഗി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+