നാട്ടുകാര്‍ക്ക് നേരെയും യു എസ് ആക്രമണം

അസ് സലിയ, ഖത്തര്‍: സ്ത്രീകളും കുട്ടികളും കയറിയ വാഹനത്തിന് നേരെ യു എസ് സൈനികര്‍ വെടിവച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഏഴ് പേര്‍ ആക്രമണത്തില്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യു എസ് സൈനിക വൃത്തങ്ങളാണ് ഇത് അറിയിച്ചത്.
ഇറാഖ്കാര്‍ കയറിയ സാധാരണ വാഹനത്തിന് നേരേയാണ് യു എസ് സൈനികര്‍ വെടിവച്ചത്. വാഹനം ഒരു സൈനിക കാവല്‍ പുരയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു വെടി. ബാഗ്ദാദിന് 150 കിലോമീറ്റര്‍ തെക്ക് മാര്‍ച്ച് 31 തിങ്കളാഴ്ചയാണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍ ഇത് സൈനികര്‍ ഏപ്രില്‍ ഒന്നിന് മാത്രമേ വെളിപ്പെടുത്തിയുള്ളു.
വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും വാഹനം നിറുത്താത്തതുകൊണ്ടാണ് വെടിവച്ചതെന്നാണ് യു എസ് ഭാഷ്യം. വാഹനത്തില്‍ ഉണ്ടായിരുന്ന നാല് പേര്‍ പരിക്കേല്കാതെ രക്ഷപ്പെട്ടതായും പറയുന്നു.
ചാവേറാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് റോഡിലൂടെ പോകുന്ന ഓരോ വാഹനത്തേയും യു എസ് ഭടന്മാര്‍ക്ക് ഭയമാണ്. ചാവേറാക്രമണം മറയാക്കി ഇപ്പോള്‍ യു എസ് ഭടന്മാര്‍ നാട്ടുകാര്‍ക്ക് നേരേയും ആക്രമണം നടത്തുകയാണ്. യു എസ് സൈനികര്‍ ഏറ്റവും പേടിയ്ക്കുന്നതും ചാവേറാക്രമണത്തെയാണ്.
എവിടെയും എപ്പോള്‍ വേണമെങ്കിലും ഇറാഖ്കാരെ കൊല്ലാനുള്ള ഒരു ലൈസന്‍സായാണ് ഇപ്പോള്‍ ചാവേറാക്രമണത്തെ യു എസ് സൈനികര്‍ കാണുന്നത്.












Click it and Unblock the Notifications