കുവൈത്തിലേക്ക് മിസ്സില്‍; വെടിവെച്ചിട്ടു

കുവൈത്ത് സിറ്റി: ഇറാഖ് കുവൈത്തിലേക്ക് രണ്ട് മിസ്സിലുകളെയും സഖ്യസേന വെടിവെച്ചിട്ടു. ഏപ്രില്‍ ഒന്ന് ചൊവാഴ്ച രാവിലെയായിരുന്നു ഇറാഖ് കുവൈത്തിലേക്ക് മിസ്സിലുകള്‍ അയച്ചത്.
മിസ്സിലുകള്‍ വരുന്നതായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്ത് നഗരത്തില്‍ അപായ സൈറണ്‍ മുഴങ്ങി. ഇറാഖ് മിസ്സില്‍ തൊടുത്തതായി റഡാറുകളില്‍ കണ്ടു. തെക്കന്‍ ഇറാഖിലെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന ഈ മിസ്സിലിനെ ഉടന്‍ വെടിവച്ചിടുകയും ചെയ്തു- ലഫ്റ്റ്നന്റ് കേണല്‍ അവദ് മെതാത്വ കുവൈത്തി ടെലിവിഷനോട് പറഞ്ഞു. പാട്രിയറ്റ് മിസില്‍ ഉപയോഗിച്ചാണ് സഖ്യസേന ഇറാഖ് മിസ്സിലുകളെ വെടിവെച്ചിട്ടു.
മാര്‍ച്ച് 20 ന് യുദ്ധം തുടങ്ങിയ ശേഷം ഇറാഖ് കുവൈത്തിലേക്ക് അയയ്ക്കുന്ന 17ാമത്തെ മിസ്സിലാണിത്. അതേ സമയം ചൊവാഴ്ച രാവിലെ വടക്കന്‍ കുവൈത്തില്‍ കേട്ട വലിയ സ്ഫോടനശബ്ദം ആളുകളില്‍ പരിഭ്രാന്തി ഉയര്‍ത്തി. എന്നാല്‍ ഇത് വടക്കന്‍ കുവൈത്തില്‍ സഖ്യസേന അബദ്ധത്തില്‍ അയച്ച പാട്രിയറ്റ് മിസ്സിലിന്റെ സ്ഫോടന ശബ്ദമായിരുന്നുവെന്ന് ലഫ്റ്റന്റ് കേണല്‍ അവദ് മെതാത്വ പിന്നീട് വ്യക്തമാക്കി.












Click it and Unblock the Notifications