കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിന്റെ ബന്ധുക്കള്‍ ഇറാഖ് വിട്ടോടില്ല

  • By Staff
Google Oneindia Malayalam News
War on Iraq
ബാഗ്ദാദ്: സദ്ദാമിന്റെ ബന്ധുക്കള്‍ ഇറാഖ് വിട്ട് ഓടിപ്പോകാന്‍ ശ്രമിക്കുന്നതായുള്ള പെന്റഗണിന്റെ ആരോപണം ശരിയല്ലെന്ന് ഇറാഖ്. ഏപ്രില്‍ ഒന്ന് ചൊവാഴ്ച സദ്ദാമിന്റെ ഓഫീസില്‍ നിന്നുള്ള വക്താവാണ് ഇക്കാര്യം അറിയിച്ചത്.

സദ്ദാമിന്റെ കുടുംബം ഇറാഖിലെ ജനതയെന്ന വലിയ കുടുംബത്തിന്റെ ഭാഗമാണ്. സദ്ദാം ഹുസൈന്‍ തന്റെ വിധിയെ ജനങ്ങളുടെ വിധിയുമായി കൂട്ടിക്കെട്ടിയിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിധിയെ ജനങ്ങളുടെ വിധിയില്‍ നിന്നും വേര്‍പ്പെടുത്തി കാണാനാവില്ല.- സദ്ദാമിന്റെ വക്താവ് ഇറാഖ് ടെലിവിഷനോട് പറഞ്ഞു.

സദ്ദാമിന്റെ ബന്ധുക്കള്‍ ഇറാഖ് വിട്ടോടിപ്പോകാന്‍ ശ്രമിക്കുന്നതായി നേരത്തെ യുഎസ് പ്രതിരോധ വകുപ്പിന്റെ വക്താവ് വിക്ടോറിയ ക്ലാര്‍ക്കാണ് ആരോപിച്ചത്. മാര്‍ച്ച് 20ന് നടത്തിയ ആക്രമണത്തിന് ശേഷം സദ്ദാമിന്റെയോ മക്കളുടെയോ സൂചന പോലും കാണാനില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയും വിക്ടോറിയ ക്ലാര്‍ക്ക് അനുകൂലിച്ചു.

പക്ഷെ സദ്ദാം പിന്നീട് ഇറാഖ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇറാഖിലെ മന്ത്രിമാര്‍ സദ്ദാമും മക്കളും കൊല്ലപ്പെട്ടതായ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X