യുഎസിന്റെ വെടിയുണ്ട യുഎസ് പൗരന്

ബാഗ്ദാദ്: യുഎസില്‍ നിന്നും മനുഷ്യകവചമാകാന്‍ എത്തിയ യുഎസ് പൗരന്മാര്‍ക്ക് നേരെ യുഎസ് സൈന്യം വെടിവെച്ചു. ഏപ്രില്‍ ഒന്ന് ചൊവാഴ്ച ഇറാഖിന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് സയീദ് സഹഫ് അറിയിച്ചതാണ് ഇക്കാര്യം.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ ഇറാഖില്‍ മനുഷ്യകവചമാകാന്‍ എത്തിയിട്ടുണ്ട്. ഇറാഖികളെ സംരക്ഷിക്കാന്‍ കവചമായി നില്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ലോകത്തിലെ വിവിധ സമാധാന സംഘടനകളുടെ പ്രതിനിധികളാണ് ഇവര്‍. യുഎസില്‍ നിന്നും മനുഷ്യ കവചമാകാന്‍ ഒട്ടേറെ പേര്‍ ഇറാഖില്‍ എത്തിയിരുന്നു. അതില്‍ ഏതാനും പേര്‍ക്കാണ് വെടിയേറ്റത്.
ഇറാഖില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 19 പേര്‍ കൊല്ലപ്പെട്ടു. 100 ഇറാഖി പൗരന്മാര്‍ക്ക് കഴിഞ്ഞ രാത്രിയിലെ ബോംബിംഗില്‍ പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യു എസിന്റെ ഒരു അപാച്ചെ വിമാനം ബസ്രയില്‍ വെടിവെച്ചിട്ടതായും മുഹമ്മദ് സയീദ് സഹഫ് പറഞ്ഞു.












Click it and Unblock the Notifications