Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി അമൃതാനന്ദമയീ കേന്ദ്രത്തില്‍ പ്രതിഷ്ഠ നടന്നു

കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ ബ്രഹ്മസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയി പ്രതിഷ്ഠ നിര്‍വഹിച്ചു. ആയിരക്കണക്കിന് അനുയായികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒറ്റക്കല്ലില്‍ തീര്‍ത്ത ദേവി, ഗണപതി, രാഹു, ശിവ വിഗ്രഹങ്ങളാണ് അമൃതാനന്ദമയി പ്രതിഷ്ഠിച്ചത്. ഈ പ്രതിഷ്ഠാ മഹോത്സവത്തിനോടനുബന്ധിച്ച് നാല് ദിവസത്തെ യാഗവും നടക്കുന്നുണ്ട്.

ഏപ്രില്‍ ഒന്നിനാണ് അമൃതാനന്ദമയി പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി കൊച്ചിയില്‍ എത്തിയത്. പൂര്‍ണ്ണകുംഭത്തോടെയാണ് അമ്മയെ ഭക്തര്‍ സ്വീകരിച്ചത്.

അടുത്തവര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഈ ദിവസം പ്രതിഷ്ഠാ ദിന ആഘോഷങ്ങള്‍ ഇവിടെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+