ഡോ.എം.ആര്‍. ദാസ് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞനും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മുന്‍ ഡയറക്ടറുമായ ഡോ. എം.ആര്‍. ദാസ് (65) അന്തരിച്ചു. വഴുതയ്ക്കാട് നികുഞ്ജം ഫ്ലാറ്റില്‍ ഏപ്രില്‍ ഒന്ന് ചൊവാഴ്ച വൈകീട്ട് 5.45നായിരുന്നു അന്ത്യം.
ഒരു ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ദാസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം.
തിരുവല്ല മുക്കാട് കുടുംബാംഗമാണ് ഡോ. എം.ആര്‍. ദാസ്. അച്ഛന്‍ പരേതനായ ശിവശങ്കരന്‍ നായര്‍.
ആണവോര്‍ജ്ജ വകുപ്പില്‍ ശാസ്ത്രജ്ഞയായി വിരമിച്ച ഡോ. രാധ ദാസ് ആണ് ഭാര്യ. പൂര്‍ണ്ണിമ(യുഎസ്), ജ്യോത്സന(മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, പുനെ) എന്നിവര്‍ മക്കളാണ്. ഡോ. ആനന്ദ് കുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍ യുഎസ്), രവി (മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, പുനെ) എന്നിവര്‍ മരുമക്കളാണ്.












Click it and Unblock the Notifications