Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദിലേയ്ക്കും ദുബായ്ക്കും കൂടുതല്‍ വിമാനങ്ങള്‍

കൊച്ചി: എയര്‍ ഇന്ത്യ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് റിയാദിലേയ്ക്ക് ഈ മാസം മുതല്‍ നേരിട്ട് സര്‍വീസ് തുടങ്ങുന്നു.

എമിറേറ്റ്സ്് വിമാനകമ്പനി ദുബായിലേയ്ക്ക് കൂടുതല്‍ വിമാനം പറത്താനും നിശ്ചയിച്ചിട്ടുണ്ട്.

ഏപ്രില്‍ 15 വരെ യാത്രചെയ്യുന്നവര്‍ക്ക് 12,360 രൂപയാണ് നിരക്ക്. മടക്കയാത്ര ഉള്‍പ്പടെയുള്ള ടിക്കറ്റിന് 25,035 രൂപ വേണ്ടിവരും. ഏപ്രില്‍ 16 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുവഴിയ്ക്ക് 12,980 രൂപയും മടക്കയാത്ര ഉള്‍പ്പടെയുള്ള ടിക്കറ്റിന് 26,290 രൂപയും നല്‍കണം.

ഏപ്രില്‍ രണ്ട് ബുധനാഴ്ച രാത്രി 8.55നാണ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര തിരിയ്ക്കുന്നത്. രാത്രി 11 മണിയ്ക്ക് റിയാദില്‍ എത്തിച്ചേരും. വ്യാഴാഴ്ചകളില്‍ രാവിലെ 11.50 നാണ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് തിരിയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് റിയാദില്‍ എത്തിച്ചേരും.

എമിറേറ്റ്സ് വിമാന കമ്പനി ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍ ദുബായിലേയ്ക്ക് നടത്തും. ഏപ്രില്‍ 19 മുതലാണ് ഇത് തുടങ്ങുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, എന്നീ ദിവസങ്ങളക്ക് പുറമേ ശനിയാഴ്ചയിലും ഞായറാഴ്ചയിലും സര്‍വീസ് നടത്താനാണ് കമ്പനി ഉദ്ദേശിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+