സിപിഎം ആദിവാസികളെ വഞ്ചിക്കുന്നു : ഉമ്മന്‍ചാണ്ടി
തൃശൂര്‍: ഭൂമി പ്രശ്നത്തില്‍ സിപിഎം ആദിവാസികളെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
മുത്തങ്ങ പ്രശ്നത്തില്‍ വിശദീകരണം നല്കാന്‍ യുഡിഎഫ് ആരംഭിച്ച പ്രചാരണ ജാഥ തൃശൂരിലെത്തിയപ്പോല്‍ ഏപ്രില്‍ രണ്ട് ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്ക് ആറളം ഫാം പതിച്ചു നല്കാനുള്ള സര്‍ക്കാര്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നത് സിപിഎമ്മാണ്. ഈ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകൃഷിമന്ത്രിക്ക് കത്തെഴുതി. - കത്തിന്റെ ഒരു കോപ്പി കാണിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആലക്കോട് എസ്റേറ്റും സുഗന്ധഗിരി ഫാമും പൂക്കോട് ഡയറി ഫാമും ആദിവാസികള്‍ക്ക് നല്കാനാണ് സര്‍ക്കാരിന്റെ പരിപാടി. പക്ഷെ ഇതെല്ലാം തടയാനാണ് സിപിഎം ശ്രമിക്കുന്നത്. - ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
നായനാര്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് എടുത്ത നടപടികള്‍ എന്തൊക്കെയെന്ന് ജനങ്ങളെ അറിയിക്കും. ആദിവാസികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വനഭൂമിയും പാറക്കെട്ടുകളുമാണ് ഇടതുസര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്കിയത്. ഇപ്പോള്‍ ആദിവാസികള്‍ക്ക് ഭൂമി നല്കാനുള്ള സര്‍ക്കാര്‍ പദ്ധതി തടയാന്‍ ശ്രമിയ്ക്കുമ്പോള്‍ തന്നെ ആദിവാസികള്‍ക്ക് ഭൂമി നല്കണമെന്ന് പറഞ്ഞ് സമരം ചെയ്യുകയുമാണ് സിപിഎം- ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications