Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍: കേസ് ഒമ്പതിന് മാറ്റി

തിരുവനന്തപുരം: പാമോലിന്‍ ഇറക്കുമതിയിലെ അഴിമതി കേസില്‍ കരുണാകരനും ടി. എച്ച്. മുസ്തഫയ്ക്കും എതിരേയുള്ള വിജിലന്‍സ് കേസ് പ്രത്യേക വിജിലന്‍സ് കോടതി ഏപ്രില്‍ ഒമ്പതിന് വീണ്ടും കേള്‍ക്കും.

ഏപ്രില്‍ രണ്ട് ബുധനാഴ്ചയാണ് വിചാരണ തുടങ്ങിയത്. കെ. കരുണാകരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് കേസ്. ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല. നേരിട്ട് ഹാജരാകാതിരിയ്ക്കാന്‍ ഇവര്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ കോടതി ഈ അനുമതി നല്‍കിയില്ല. ഇവര്‍ക്ക് ഹാജരാകാന്‍ ഈ മാസം 30 വരെ സമയം നല്‍കിയിരിയ്ക്കുകയാണ്. വിജിലന്‍സ് പ്രത്യേക ജഡ്ജി എന്‍.കെ. ബാലകൃഷ്ണനാണ് ഈ ഉത്തരവിട്ടത്.

ബുധനാഴ്ച ഹാജരായ പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ ജോണ്‍, മുന്‍ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി.ജെ. തോമസ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

സിംഗപ്പൂര്‍ ആസ്ഥാനമായ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയില്‍നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് കേസ്.

30,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ ധാരണയുണ്ടാക്കുകയും 15,000 ടണ്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+