കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് യുഎസ് വിമാനങ്ങള്‍ ഇറാക്ക് വെടിവച്ചിട്ടു

  • By Staff
Google Oneindia Malayalam News
War on Iraq
വാഷിംഗ്ടണ്‍: ബാഗ്ദാദിലേക്ക് ഇരച്ചുകയറുന്ന സഖ്യസേനയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് റിപ്പബ്ലിക്കന്‍ ഗാര്‍ഡ് അമേരിക്കയുടെ രണ്ട് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു.

വിമാനം തകര്‍ന്നുവീണ് 11 സൈനികര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. യുദ്ധത്തില്‍ തകര്‍ന്നുവീഴുന്ന രണ്ടാമത്തെ യുഎസ് വിമാനമാണിത്.

ഇറാക്കി മിസൈല്‍ ഒരു യുദ്ധവിമാനം കൂടി തകര്‍ത്തതായി രണ്ട് യു എസ് ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിനെന്തു സംഭവിച്ചുവെന്ന് അറിയില്ല. യു എസ് പ്രതിരോധ വകുപ്പ് ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ റിപ്പബ്ലിക്കന്‍ സേനയുടെ ഒരു വിഭാഗം ബാഗ്ദാദില്‍ നിന്ന് തെക്കോട്ടേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ സേനയുടെ മുന്നേറ്റം തടയാനായാണ് ഈ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X