മലമ്പനി ഭയന്ന് സഖ്യസേന

തെക്കന്‍ ഇറാഖ്: മലമ്പനി ഭയന്ന് വിഷമിയ്ക്കുകയാണ് ബസ്ര നഗരത്തിന് അരികിലെത്തിയ സഖ്യ സേനയിലെ പട്ടാളക്കാര്‍. പ്രധാനമായും ഇവിടെയുള്ളത് ബ്രിട്ടനിലെ പട്ടാളക്കാരാണ്.
ബസ്രയില്‍ കൊതുകുകള്‍ ധാരാളമാണ്. അതുകൊണ്ട് തന്നെ മലമ്പനിയും കുറവല്ല. കൊതുക് കടി കൊള്ളാതിരിയ്ക്കാനായി ആഹാരം കഴിയ്ക്കുമ്പോള്‍ പോലും നടക്കുകയാണ് ഈ പട്ടാളക്കാര്‍. തണുപ്പ് ഏറെയുള്ള രാജ്യത്ത് നിന്ന് എത്തിയ ഇവര്‍ക്ക് ഇവിടത്തെ ചൂടും താങ്ങാനാവുന്നില്ല. കാലാവസ്ഥ സദ്ദാം ഹുസൈന് അനുകൂലമാണെന്നാണ് പറയുന്നത്. വൈകാതെ ഇവിടത്തെ ചൂട് 41 ഡിഗ്രി സെന്റിഗ്രേഡ് ആവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്ക്. ഇത് ബ്രിട്ടീഷ്കാര്‍ക്ക് പൊള്ളുന്ന തീയ്ക്ക് തുല്ല്യമാണ്.
മനമ്പനി പിടിയ്ക്കാതിരിയ്ക്കാന്‍ ഈ യിടെ 15,000 കൊതുകുവലകളാണ് ബസ്രയിലേയ്ക്ക് പട്ടാളക്കാര്‍ക്കായി കൊണ്ടുവന്നത്. ഇവയില്‍ 6,000 എണ്ണം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ.
കൊതുകുവലയ്ക്ക് മാത്രമല്ല ഇവിടെ ക്ഷാമം. ടോയിലറ്റ് പേപ്പറുകളും തീര്‍ന്നിരിയ്ക്കുകയാണ്. വേണ്ടത്ര കുടിവെള്ളവും ഇവര്‍ക്ക് കിട്ടുന്നില്ല.












Click it and Unblock the Notifications