വിജയം അടുത്തെത്തി : സദ്ദാം

ബാഗ്ദാദ്: വിജയം അടുത്തെത്തിയെന്ന് സദ്ദാം രാജ്യത്തെ ജനങ്ങളോടുള്ള അഭിസംബോധനയില്‍ പറഞ്ഞു. രാജ്യത്തെ ഓരോ നഗരവും സംരക്ഷിയ്ക്കാന്‍ ഓരോ ഇറാഖി പൗരനും പൊരുതണമെന്നും സദ്ദാം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഏപ്രില്‍ രണ്ട് ബുധനാഴ്ച സദ്ദാമിന്റെ ഈ ആഹ്വാനം ഇറാഖി ടെലിവിഷനില്‍ പട്ടാളവേഷം ധരിച്ച ഒരാളാണ് വായിച്ചത്. ഇറാഖിന്റെ സൈനികശക്തി മുഴുവന്‍ കരുത്തോടെയും ഉപയോഗിച്ചിട്ടില്ലെന്നും സദ്ദാം പ്രസ്താവനയില്‍ പറഞ്ഞു.
അവരോട് പൊരൂതൂ. എങ്കിലേ മതത്തിന്റെയും ആദര്‍ശങ്ങളുടെയും കോട്ടയായ നമ്മുടെ ഇസ്ലാമിക രാജ്യം ഈ പ്രതിസന്ധിയെ കീര്‍ത്തിയോടെ അതിജീവിക്കുകയൂളളൂ. അവരോട് പൊരുതൂ. വിജയം കയ്യകലത്തില്‍ എത്തിക്കഴിഞ്ഞു. നമ്മുടെ സൈനികശക്തിയുടെ മൂന്നിലൊന്ന് മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. അതേ സമയം ശത്രുക്കള്‍ കൊണ്ടുവന്നതെല്ലാം ഉപയോഗിക്കുകയാണ്. ഇറാഖി സൈന്യത്തിന്റെ 11ാം ഡിവിഷനെയും നസീരിയയിലെ ബാത്ത് പാര്‍ട്ടി അംഗങ്ങളെയും സദ്ദാം പുകഴ്ത്തി.
കഴിഞ്ഞ ദിവസം ജിഹാദിന ് തയ്യാറാകാന്‍ ആവശ്യപ്പെട്ടുളള സദ്ദാമിന്റെ പ്രസംഗവും ഇറാഖി ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. ഈ പ്രസംഗം ഇറാഖിന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ് വായിച്ചത്.












Click it and Unblock the Notifications