യു എസിനോട് ഒത്തുതീര്‍പ്പിനില്ല: ഇറാഖ്

ബെയ്റൂട്ട്: ഇറാഖ് വെടിനിറുത്തലിനോ ഒത്തുതീര്‍പ്പിനോ തയ്യാറല്ലെന്ന് ഉപ പ്രധാനമന്ത്രി താരിഖ് അസീസ് ഒരു ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വ്യക്തമാക്കി.
യു എസ്, ബ്രിട്ടീഷ് സൈന്യം യാതൊരു ഉപാധികളും ഇല്ലാതെ പിന്‍വാങ്ങിയാല്‍ മാത്രമേ യുദ്ധം അവസാനിയ്ക്കുകയുള്ളു. മാത്രമല്ല ഇറാഖിന് മേല്‍ 1991 മുതല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങളും അവര്‍ നീക്കണം. യു എസ് അധികൃതര്‍ യുദ്ധത്തില്‍ കഷ്ടം അനുഭവിയ്ക്കുന്ന ഇറാഖ്കാര്‍ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടതുണ്ട്. ഈ യുദ്ധത്തില്‍ വിജയം ഇറാഖിന്റേത് മാത്രമാണ്. അതില്‍ സംശയം ഇല്ല. താരിഖ് അസീസ് പറഞ്ഞു.
എന്നാല്‍ ഇറാഖ് നിരുപാധികം പൂര്‍ണ്ണമായും കീഴടങ്ങിയാല്‍ മാത്രമേ യുദ്ധം അവസാനിയ്ക്കുകയുള്ളൂ എന്നാണ് യു എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പറയുന്നത്. യാതൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നില്ല. സദ്ദാം ഹുസൈനെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിയ്ക്കുന്ന പ്രശ്നമില്ല. റംസ്ഫെല്‍ഡ് വ്യക്തമാക്കി.












Click it and Unblock the Notifications