യുദ്ധം: ഗള്‍ഫില്‍ സ്വര്‍ണവ്യാപാരത്തില്‍ ഇടിവ്

കൊച്ചി: യുദ്ധം നടക്കുന്ന ഇറാക്കിന് അടുത്തുകിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തിലും സൗദി അറേബ്യയിലും ഖത്തറിലും സ്വര്‍ണവ്യാപാരത്തില്‍ സാരമായ ഇടിവ്.
യുദ്ധത്തെ തുടര്‍ന്നുള്ള നിബന്ധനകള്‍ മൂലമാണ് സ്വര്‍ണവ്യാപാരം പ്രധാനമായും മന്ദീഭവിച്ചതെന്ന് പ്രധാന സ്വര്‍ണ വ്യാപാരികളായ അറ്റ്ലസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം. എം. രാമചന്ദ്രന്‍ പറഞ്ഞു.
യുദ്ധത്തെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ കടകള്‍ അടയ്ക്കേണ്ടതുണ്ട്. ഇതുമൂലം മുപ്പത് ശതമാനം കുറവാണ് സ്വര്‍ണകച്ചവടത്തിലുണ്ടായത്.
അതേ സമയം യുദ്ധം കാര്യമായി ഭീതിയുണര്‍ത്താത്ത യു എ ഇയിലും ഒമാനിലും സ്വര്‍ണവില കൂടിയേക്കുമെന്ന ആശങ്ക കാരണം ആളുകള്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നുണ്ട്. അറ്റ്ലസ് ഗ്രൂപ്പിന്റെ യു എ ഇയിലെ സ്വര്‍ണവ്യാപാരം 40 ശതമാനം കൂടി.
നെടുമ്പാശേരിയില്‍ തുടങ്ങിയതു പോലെ ലക്നോ, ചണ്ഡീഗഡ്, ദില്ലി വിമാനത്താവളങ്ങളിലും അറ്റ്ലസ് ജ്വല്ലറി ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങുമെന്ന് രാമചന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications