ഹൗസിംഗ് ബോര്‍ഡ് പലിശ കുറച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് വീട് വായ്പകള്‍ക്കുള്ള പലിശ കുറച്ചു.
പഴയ വായ്പകള്‍ക്കും ഈ പലിശ കുറവ് ബാധകമാണ്. ഒന്നര ശതമാനം മുതല്‍ നാലര ശതമാനം വരെയാണ് ഇളവ്. ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ എം മാണിയാണ് ഇത് അറിയിച്ചത്. ബോര്‍ഡ് പണിത ഫ്ലാറ്റുകള്‍ വാങ്ങിയവര്‍ക്ക് രണ്ടര ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ പലിശ ഇളവ് കിട്ടും. മേയ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കുടിശിക പണം അടയ്ക്കാനുള്ളവര്‍ക്ക് ഈ ഇളവ് കിട്ടുകില്ല.
ഏകദേശം 30,000 പേര്‍ക്ക് ഈ ഇളവ് കൊണ്ട് പ്രയോജനം കിട്ടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications