റിലയന്‍സിന് കേരളത്തില്‍ 20,000 വരിക്കാര്‍
കൊച്ചി: കേരളത്തില്‍ റിലയന്‍സിന്റെ വരിക്കാര്‍ ഇരുപതിനായിരത്തോളമായി.
വിപണിയില്‍ റിലയന്‍സ് ഉപയോഗിച്ച തന്ത്രങ്ങള്‍ക്ക് മികച്ച പ്രതികരണം കേരളത്തില്‍ നിന്ന് കിട്ടിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ റിലയന്‍സ് ലിമിറ്റഡ് മൊബൈല്‍ സര്‍വീസിന്റെ ആദ്യ ബൂക്കിംഗ് കാലാവധി മാര്‍ച്ച് 31 ന് അവസാനിയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ജൂണ്‍ 30 ലേക്ക് നീട്ടിയിരിക്കുകയാണ്. ഇതിനൊപ്പം ഫോണ്‍ സര്‍വീസ് തുടങ്ങുന്ന തും ജൂണ്‍ മാസത്തിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്.
ആവശ്യമായ കണക്ഷനുകള്‍ ഇതുവരെ നല്‍കിയിട്ടില്ലാത്ത ഡീലര്‍മാര്‍ക്ക് ഇത് ആശ്വാസമായി. പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത് ടെലികോം അതോറിറ്റി അടുത്ത മാസത്തേക്ക് നീട്ടിയതിനാലാണിതെന്നതാണ് റിലയന്‍സ് അധികൃതര്‍ ഇതിന് പറയുന്ന ന്യായം.
ഏപ്രില്‍ ഒന്നുവരെ വരിക്കാര്‍ വിളിക്കുന്ന കോളിന് പണം നല്‍കേണ്ടതില്ല. റിലയന്‍സ് കണക്ഷന്‍ എടുത്തവര്‍ക്ക് മുഴുവനും ഇതുവരെ ഫോണ്‍ നല്‍കാനും കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 10നുള്ള പോസ്റ് പെയിഡ് ചെക്കുകള്‍ നല്‍കിയവര്‍ ഒരു മാസത്തെ ബില്‍ നല്‍കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു. എന്നാല്‍ ഒരു മാസത്തേക്ക് കൂടി ഇത് നീട്ടിയിട്ടുണ്ട്.
റിലയന്‍സില്‍ നിന്നും ബി എസ് എന്‍ എല്ലിലേക്കുള്ള കോളുകള്‍ ഏപ്രില്‍മാസത്തില്‍ സൗജന്യമായിരിക്കും.












Click it and Unblock the Notifications