ഏഷ്യാനെറ്റ് ലേഖകന് ജാമ്യം
വയനാട്: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട ഏഷ്യാനെറ്റ് വയനാട് ലേഖകന്‍ രാംദാസിന് കോടതി ജാമ്യം അനുവദിച്ചു.
20,000 രൂപയുടെ ആള്‍ജാമ്യത്തിനാണ് വയനാട് ജില്ലാ സെഷന്‍സ് കോടതി രാംദാസിന് ജാമ്യം അനുവദിച്ചത്. എല്ലായാഴ്ചയും പൊലീസ് സ്റേഷനില്‍ ഹാജരാവണമെന്നും നിബന്ധനയുണ്ട്.
മഞ്ചേരി സുന്ദര്‍രാജാണ് രാംദാസിന് വേണ്ടി ഹാജരായത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിനാണ് പൊലീസ് രാംദാസിനെതിരെ കേസെടുത്തത്.
ഇതിനെതിരെ മാദ്ധ്യമ ലോകം പ്രതിഷേധിയ്ക്കുകയും മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് നിവേദനം നല്‍കിയിട്ടും പ്രയോജനം ഉണ്ടായില്ല. പൊലീസ് കാര്യമില്ലാതെ കേസെടുക്കില്ലെന്നായിരുന്നു ആന്റണിയുടെ നിലപാട്. ആദിവാസികളുമായി കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്തെന്നതായിരുന്നു ആദ്യം പൊലീസ് പറഞ്ഞ ന്യായം. പിന്നിടാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.












Click it and Unblock the Notifications