അബുദാബി സി എസ് ഐ ഇടവക ജൂബിലി
അബുദാബി: അബുദാബിയിലെ സി എസ് ഐ മലയാളം ഇടവകയുടെ രജത ജൂബിലി ആഘോഷിയ്ക്കുന്നു.
ദുബായി ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ ഡോ. ജോര്‍ജ് ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. റവ. എം. ടി. തര്യന്‍ ഉദ്ഘാടനം ചെയ്യും.
1979 ഏപ്രില്‍ 19നാണ് പാരിഷ് രൂപം കൊണ്ടത്. അന്ന് വെറും 80 പേരുമായാണ് ഈ ഇടവക തുടങ്ങിയത്. ആദ്യമായി അന്നത്തെ സി എസ് ഐ മദ്ധ്യ കേരളാ ഡയോസിസിന്റെ ബിഷപ്പ് റവ ടി എസ് ജോസഫ് പ്രാര്‍ത്ഥനാ യോഗം നടത്തിയപ്പോള്‍ 80 അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇന്ന് അത് 800 ആയിരിയ്ക്കുന്നു.
രജത ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. അഞ്ച് അശരണര്‍ക്ക് വീട് വച്ച് നല്‍കുകയും അഞ്ച് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തുകയും ചെയ്യുന്നത് അവയില്‍ ചിലത് മാത്രമാണ്.












Click it and Unblock the Notifications