ആദിവാസികളെ വിട്ടയക്കണമെന്ന് സിപിഐ
തിരുവനന്തപുരം: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ മുഴുവന്‍ ആദിവാസികളെയും നിരുപാധികം വിട്ടയക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുത്തങ്ങയില്‍ പൊലീസ് വെടിവയ്പില്‍ മരിച്ച ആദിവാസി ജോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സി പി ഐ നല്‍കും.
എ. കെ. ആന്റണിയുടെ ജനദ്രോഹനയങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവും. ആന്റണിയുടെ പൊലീസ് നയം ജനവിരുദ്ധമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ- വര്‍ഗീയ നയങ്ങള്‍ക്കെതിരെ ഏപ്രില്‍ എട്ടിന് കന്യാകുമാരിയില്‍ നിന്ന് ദേശീയ പ്രക്ഷോഭയാത്ര ആരംഭിക്കുമെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications