പുഷ്പഗിരി: അന്വേഷണം ഹൈക്കോടതി സ്റേ ചെയ്തു
കൊച്ചി: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഹൈക്കോടതി സ്റേ ചെയ്തു.
പുഷ്പഗിരി മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയിന്മേലാണ് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സ്റേ ഉത്തരവുണ്ടായത്. ഹര്‍ജി മേലുള്ള വാദം ഏപ്രില്‍ 11ന് നടക്കും.
കോലഞ്ചേരി മെഡിക്കല്‍ മിഷനും പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റിയും നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്തിയത് സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications