മുരളി രാജിക്കത്ത് നല്‍കി
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ തന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിക്കുന്ന കത്ത് കെ. മുരളീധരന്‍ സോണിയാഗാന്ധിക്ക് നല്‍കി.
ഏപ്രില്‍ എട്ടിന് ശേഷം കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താന്‍ നിര്‍ദേശിച്ചയാളെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാത്തതാണ് മുരളി ചൊടിപ്പിച്ചത്. മുരളി നിര്‍ദേശിച്ച പി. സി. ചാക്കോയുടെ പേര് മാറ്റിയാണ് തെന്നല ബാലകൃഷ്ണപിള്ളക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇത് തന്നോട് കാട്ടിയ അവഗണനയാണെന്നാണ് മുരളി പറയുന്നത്.
പി. സി. ചാക്കോയുടെ പേര് മാറ്റാന്‍ ശഠിച്ചത് കെ. കരുണാകരനാണ്. തുടര്‍ന്നാണ് തെന്നല ബാലകൃഷ്ണപിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications