Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. പി. കെ. വാര്യര്‍ക്ക് അവാര്‍ഡ്

കൊച്ചി: കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയിലെ മുഖ്യ ഫിസിഷ്യന്‍ ഡാ. പി. കെ. വാര്യര്‍ക്ക് പി എസ് ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്.

എറണാകുളം പ്രസ്ക്ലബാണ് ഈ അവാര്‍ഡിനായി ആളുകളെ തിരഞ്ഞെടുക്കുന്നത്. ആയുര്‍വേദം പ്രചരിപ്പിയ്ക്കുന്നതില്‍ വാര്യര്‍ വഹിച്ച മികച്ച പങ്കിനാണ് ഈ അവാര്‍ഡ്. സമ്മാന തുകയും പ്രശസ്തി പത്രവും വാര്യര്‍ക്ക് സാഹിത്യകാരനായ എം. ടി. വാസുദേവന്‍ നായര്‍ ഏപ്രില്‍ ഏഴിന് നല്‍കും.

മുന്‍ വര്‍ഷങ്ങളില്‍ ഇ. എം. എസ്. നമ്പൂതിരിപ്പാട്, കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍, ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കസ്തൂരി രംഗന്‍ എന്നിവര്‍ക്കാണ് ഈ അവാര്‍ഡ് കിട്ടിയത്.

മനോരമയുടെ എറണാകുളത്തെ രാഷ്ട്രീയ ലേഖകനായിരുന്ന പി എസ് ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+