Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ മന്ത്രിമാര്‍ രാജിവയ്ക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യസഭയിലേയ്ക്ക് കോടോത്ത് ഗോവിന്ദന്‍ നായര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. ഐ വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയിലെ ഐ വിഭാഗം മന്ത്രിമാര്‍ രാജി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന ഐ വിഭാഗം എം എല്‍ എ മാരുടെ യോഗമാണ് ഈ രണ്ട് തീരുമാനങ്ങളും എടുത്തത്. ഐ വിഭാഗം മന്ത്രിമാര്‍ കെ കരുണാകരന് രാജി കത്ത് നല്‍കി കഴിഞ്ഞതായാണ് അറിയുന്നത്.

ഏപ്രില്‍ നാല് വെള്ളിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം.

കടവൂര്‍ ശിവദാസന്‍, പി ശങ്കരന്‍, കെ വി തോമസ് എന്നിവരാണ് ഐ വിഭാഗത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തത്. രാജി കത്ത് കെ കരുണാകരന് നല്‍കിയതുകൊണ്ട് അതിന് അത്ര പ്രാധാന്യമില്ല. രാജി നടപ്പില്‍ വരണമെങ്കില്‍ കത്ത് മുഖ്യമന്ത്രിയ്ക്ക് നല്‍കണമായിരുന്നു. അതുകൊണ്ട് തന്നെ ഇത് സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് കരുതുന്നത്.

ഇവര്‍ രാജി വയ്ക്കണമെന്നാണ് യോഗം തീരുമാനിച്ചിരുന്നത്.

1994 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എം എ കുട്ടപ്പന് രാജ്യ സഭാ സ്ഥാനാര്‍ത്ഥത്തം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജിവച്ചിരുന്നു.

ഇതേ നടപടിയ്ക്കാണ് ഇപ്പോള്‍ ഐ വിഭാഗവും തയ്യാറെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+