മദ്യദുരന്തം: വിജിലന്‍സ് അന്വേഷണം നടത്തും
തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമലംഘനത്തില്‍ പങ്കുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എക്സൈസ് വകുപ്പുകളില്‍ ഭരണപരവും നയപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
പതിവിന് വിരുദ്ധമായി വാര്‍ത്താ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഇംഗ്ലീഷില്‍ എഴുതിതയ്യാറാക്കി വായിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications