സഖ്യസേന ബാഗ്ദാദിന് പത്ത് കിലോമീറ്റര്‍ അടുത്തെന്ന്

ബാഗ്ദാദ്: ബാഗ്ദാദിന് പത്ത് കിലോമീറ്റര്‍ അടുത്തെത്തിയെന്ന് സഖ്യസേന അവകാശപ്പെട്ടു. അവസാന യുദ്ധത്തിന് തക്കം പാര്‍ത്തിരിയ്ക്കുകയാണ് സഖ്യസേന.
ബാഗ്ദാദിന് തെക്കുനിന്ന് വെടിയൊച്ചകള്‍ കേള്‍ക്കാമെന്ന് റോയിട്ടേഴ്സ് ലേഖിക സാമിയ പറയുന്നു.
സഖ്യസേനയെ ആക്രമിയ്ക്കാന്‍ റിപ്പബ്ലിയ്ക്കന്‍ സേന തയ്യാറെടുക്കുകയാണെന്നാണ് യു എസ് പറയുന്നത്. ബാഗ്ദാദിന്റെ പ്രാന്ത പ്രദേശത്ത് വ്യാഴാഴ്ചയും സഖ്യസേന കനത്ത ബോബാക്രമണമാണ് നടത്തിയത്. സഖ്യസേനയുടെ നില ഭദ്രമാക്കിയാല്‍ വൈകാതെ ബാഗ്ദാദിലേയ്ക്ക് ഇരച്ച് കയറാനാണ് യു എസ് പദ്ധതി. ബാഗ്ദാദില്‍ കടന്നാല്‍ ഇറാഖ് രാസായുധം പ്രയോഗിച്ചേയ്ക്കുമെന്നാണ് യു എസ് കരുതുന്നത്. അത് നേരിടാനുള്ള എല്ലാ തയ്യാറെടുപ്പിലുമാണ് സഖ്യസേന. ബാഗ്ദാദ് ഭരണത്തിന്റെ അവസാനം അടുത്തുകഴിഞ്ഞു. ഇനി അതിന് വൈകില്ല. യു എസ് സൈനിക മേധാവികള്‍ പറയുന്നു. ഇറാഖും സഖ്യസേനയും അവസാന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് യു എസ് സൈനികര്‍ പറയുന്നത്.
എന്നാല്‍ ബാഗ്ദാദിന് പത്ത് കിലോമീറ്റര്‍ അടുത്തെത്തിയെന്ന യു എസിന്റെ അവകാശ വാദം വെറും പ്രചാരണ തന്ത്രം മാത്രമാണെന്നാണ് ഇറാഖ് പറയുന്നത്.












Click it and Unblock the Notifications