ഇറാഖ് കുര്‍ദ്ദ് പട്ടണം ആക്രമിച്ചു

കിന്‍ഫ്രെ, ഇറാഖ്: ഇറാഖ് കുര്‍ദ്ദുകള്‍ കൈയടക്കിയിരിയ്ക്കുന്ന വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമം ആക്രമിച്ചു.
യു എസ് സൈന്യം ഇവിടെ ഇറാഖ് പടയെ തിരിച്ച് ആക്രമിച്ചു. കുര്‍ദ്ദ് ഗ്രാമത്തിലേയ്ക്ക് ഷെല്‍ ആക്രമണം നടത്തുകയാണ് ഇറാഖ് സൈന്യം ചെയ്തത്.
വടക്ക് കുര്‍ദ്ദുകള്‍ സ്വയം ഭരണം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് യുഎസ് സൈന്യം അവരെ കൂട്ടു പിടിച്ചാണ് പൊരുതുന്നത്. കുര്‍ദ്ദുകളിലെ ഒട്ടേറെ പെഷ്മെര്‍ഗാ പോരാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കരുതുന്നത്. പെഷ്മെര്‍ഗാ എന്ന വാക്കിന് മരണം കാഷിയ്ക്കുന്നവന്‍ എന്നാണ് കുര്‍ദ്ദുകളുടെ ഭാഷയില്‍ അര്‍ത്ഥം.
യു എസ് വിമാനങ്ങള്‍ വടക്കന്‍ ഇറാഖിലെ സദ്ദാമിന്റെ താവളങ്ങളില്‍ ആക്രമണം ശക്തമാക്കിയതിനാലാണ് ഈ ആക്രമണമെന്നാണ് കുര്‍ദ്ദുകളുടെ നിഗമനം. വരും ദിവസങ്ങളില്‍ ഈ ആക്രമണത്തിന് ശക്തി ഏറുമെന്നും കുര്‍ദ്ദുകള്‍ കരുതുന്നു.
1991 മുതല്‍ യു എസ് വ്യോമ സേന കുര്‍ദ്ദുകളുടെ സ്വയം ഭരണ പ്രദേശത്തിന് കാവല്‍ നല്‍കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ യു എസ് സൈനികര്‍ കുര്‍ദ്ദുകളുടെ 70,000 പട്ടാളക്കാരോടൊത്ത് സദ്ദാമിന് നേരെ ആക്രമണം നടത്തുകയാണ്.












Click it and Unblock the Notifications