യു എസ് സൈനികരുടെ അന്ത്യം അടുത്തു: സദ്ദാം

ബാഗ്ദാദ്: സഖ്യസേന ബാഗ്ദാദില്‍ പ്രവേശിയ്ക്കുന്ന പ്രശ്നമേ ഇല്ല. സദ്ദാം ഹുസൈന്‍ ഒരു ബന്ധുവിന് അയച്ച കത്തില്‍ വ്യക്തമാക്കി. ഇറാഖ് ടെലിവിഷനാണ് ഈ കത്ത് സംപ്രേക്ഷണം ചെയ്തത്.
ബാഗ്ദാദില്‍ കയറിയാല്‍ അത് അവരുടെ അവസാനമായിരിയ്ക്കും. ബാഗ്ദാദ് എന്ത് ആക്രമണവും നേരിടാന്‍ തയ്യാറാണ്. അവര്‍ തോറ്റോടുകതന്നെ ചെയ്യും.
യു എസിന്റെ ഒരു ബ്ലാക്ക് ഹാക്ക് ഹെലികോപ്റ്ററും ഒരു യുദ്ധ വിമാനവും ഇറാഖ് വെടിവച്ചിട്ടു. ഇറാഖിന്റെ റിപ്പബ്ലിയ്ക്കന്‍ ഗാര്‍ഡുകള്‍ ബാഗ്ദാദില്‍ നിന്ന് തെക്കോട്ട് നീങ്ങുകയാണ്. യു എസ് പടയെ നേരിടാനായാണ് ഇത്. ഇറാഖ് സൈന്യം തെക്കോട്ട് നീങ്ങുകയാണെന്ന് തങ്ങള്‍ക്ക് അറിയാം. പക്ഷേ അവര്‍ എത്രപേരുണ്ടെന്ന് അറിയില്ല. യു എസ് സൈനിക മേധാവികള്‍ വ്യക്തമാക്കി.
ഇറാഖ്കാരുടെ വീര്യം നശിച്ചിട്ടില്ല. അത് യു എസ് സേന വൈകാതെ മനസ്സിലാക്കും.












Click it and Unblock the Notifications