സെമിഫൈനലിന് തയ്യാറെടുക്കുക: നായിഡു
ദില്ലി: നാല് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായ സെമിഫൈനലാണെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് വെങ്കയ്യനായിഡു പറഞ്ഞു.
രണ്ട് ദിവസം നടക്കുന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറെടുക്കണം. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളണം.
നാല് സംസ്ഥാനങ്ങളിലെയും ദുര്‍ഭരണത്തെ പറ്റി ബോധവത്കരണമുണ്ടാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം. ഹിന്ദുത്വമാണ് ഇന്ത്യയുടെ ആത്മാവ്. സാസ്കാരിക ദേശീയവാദമാണ് നമ്മുടെ ജീവിതപ്പാത.
ജമ്മു കശ്മീരില്‍ മുഫ്തി മുഹമ്മദ് സെയ്ത് സര്‍ക്കാരിന്റെ നടപടികള്‍ ശരിയല്ലെന്നും കശ്മീര്‍ നയം കോണ്‍ഗ്രസ് പുന:പരിശോധിക്കേണ്ട സമയമായെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications