രാജ്യസഭ: ചന്ദ്രന്‍ പിള്ള പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. ചന്ദ്രന്‍ പിള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സി പി എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയാണ് ഇദ്ദേഹം.
ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ചന്ദ്രന്‍ പിള്ള പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍, കൊടിയേരി ബാലകൃഷ്ണന്‍, സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ എന്നിവരും ചില പ്രതിപക്ഷ എം. എല്‍. എ മാരും ചന്ദ്രന്‍ പിള്ളയ്ക്കൊപ്പം പത്രിക സമര്‍പ്പിയ്ക്കാനായി എത്തിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഇദ്ദേഹം രാജ്യസഭയിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. പക്ഷേ പിന്നിട് സി പി ഐ യിലെ വി വി രാഘവന് വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. അതുകൊണ്ടാണ് ഇത്തവണ ഇദ്ദേഹത്തെ രാജ്യസഭാ അംഗമാക്കാന്‍ സി പി എം തീരുമാനിച്ചത്.












Click it and Unblock the Notifications