ഭവനനിര്‍മാണ വായ്പയുടെ പലിശ കുറച്ചു
തിരുവനന്തപുരം: ഭവനനിര്‍മാണ വായ്പയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ഭവനനിര്‍മാണ ബോര്‍ഡ് തീരുമാനിച്ചതായി റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.
വീട് വയ്ക്കുന്നതിനുള്ള വിവിധ വിഭാഗങ്ങളിലായുള്ള വായ്പകശളില്‍ 1.5 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്.
ബോര്‍ഡ് നിര്‍മിച്ച വീടുകളോ ഫ്ലാറ്റുകളോ വാങ്ങുമ്പോള്‍ 2.5 ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ പലിശ നിരക്കില്‍ കുറവുണ്ടാവും. മെയ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. എല്ലാ കുടിശികയും തീര്‍ത്ത് ബോര്‍ഡുമായി പുതിയ ഇടപാട് നടത്തുന്നവര്‍ക്ക് മാത്രമായിരിക്കും പലിശ നിരക്കിലെ ഇളവ് ലഭിക്കുന്നത്.
ഹഡ്കോയില്‍ നിന്നുമെടുത്ത 410 കോടിയുടെ വായ്പ അടച്ചുതീര്‍ത്തതിനെ തുടര്‍ന്നാണ് ബോര്‍ഡിന് പലിശ നിരക്കില്‍ കുറവ് വരുത്താനായതെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications