കോടോത്ത് ഗോവിന്ദന്‍ നായര്‍ പത്രിക നല്‍കി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ഐ ഗ്രൂപ്പിന്റെ വിമത സ്ഥാനാര്‍ഥിയായി കോടോത്ത് ഗോവിന്ദന്‍ നായര്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ഒരു സെറ്റ് പത്രികയാണ് ഗോവിന്ദന്‍ നായര്‍ നല്‍കിയത്. ഐ ഗ്രൂപ്പ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
താന്‍ വിമതസ്ഥാനാര്‍ഥിയാണോ ഔദ്യോഗിക സ്ഥാനാര്‍ഥിയാണോയെന്ന് ഏപ്രില്‍ ഏഴിന് ശേഷം അറിയാമെന്ന് പത്രിക നല്‍കയതിന് ശേഷം വാര്‍ത്താ ലേഖകരോട് ഗോവിന്ദന്‍ നായര്‍ പറഞ്ഞു. 27 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ട്.
പത്രിക നല്‍കുന്നതിന് മുമ്പ് ഗോവിന്ദന്‍നായര്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. പത്രിക സമര്‍പ്പിയ്ക്കാന്‍ പോകുന്നതിന് മുമ്പായി ഗോവിന്ദന്‍ നായര്‍ കരുണാകരനേയും സന്ദര്‍ശിച്ചിരുന്നു.
തന്നെ വന്ന് കണ്ട കോടോത്ത ഗോവിന്ദന്‍നായരുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുരളി പറഞ്ഞു. വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications