എക്സ്പ്രസ് ഹൈവേ 2013ല്‍ പൂര്‍ത്തിയാവും
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എക്സ്പ്രസ് ഹൈവേ 2013 ഓടെ മൂന്ന് ഘട്ടങ്ങളിലായിന പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ പറഞ്ഞു.
എക്സ്പ്രസ് ഹൈവേ പദ്ധതിയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തത്തെ കുറിച്ച് പദ്ധതിയുടെ സാമ്പത്തിക ഘടനയെ കുറിച്ച് പഠിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കും.
കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം 51 ശമമാനം വരെയാവാം.
പദ്ധതി നടപ്പിലാക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളില്‍ എസ്സാര്‍, ഐ എല്‍ ആന്റ് എഫ് എസ് എന്നിവയും ഒരു മലേഷ്യന്‍ കമ്പനിയും ഉള്‍പ്പെടുന്നു. 6400 കോടിയുടേതാണ് പദ്ധതി.
പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തോളം വേണ്ടിവരും. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ഇതിനായി 1758 ഏക്കര്‍ ഭൂമി കണ്ടെത്തേണ്ടതുണ്ട്.
ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്തെ 1610 കിലോമീറ്റര്‍ റോഡുകള്‍ നവീകരിക്കും.












Click it and Unblock the Notifications