മുത്തങ്ങ: കൂടുതല്‍ പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്
ബത്തേരി: മുത്തങ്ങയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ സര്‍ക്കാര്‍ പറയുന്നതിലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാന്‍ ഹസ്തക്ഷെപ് എന്ന സര്‍ക്കാരിതര സംഘടന ആരോപിച്ചു.
സംഘടനയുടെ അഞ്ചംഗ സംഘം നടത്തിയ തെളിവെടുപ്പ് റിപ്പോര്‍ട്ടിലാണ് ഒന്നില്‍ കൂടുതല്‍ ആദിവാസികള്‍ മരിച്ചിട്ടുണ്ടെന്ന് പറയുന്നത്.
ഒരു ടി വി ചാനലിന്റെ വീഡിയോ ടേപ്പ് ഒന്നില്‍ കൂടുതല്‍ ആദിവാസികള്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് സംഘടനയുടെ കണ്‍വീനര്‍ എന്‍. കെ. ഭട്ടാചാര്യ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നല്‍കും.
അതിനിടെ സി. കെ. ജാനുവും ഗീതാനന്ദനും മറ്റ് 76 പേരും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.












Click it and Unblock the Notifications