ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ സോണിയക്ക് ഫാക്സയച്ചു
തിരുവനന്തപുരം: കോടോത്ത് ഗോവിന്ദന്‍നായരെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പിലെ 26 എം എല്‍ എമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് ഫാക്സ് സന്ദേശമയച്ചു.
തെന്നല ബാലകൃഷ്ണപിള്ളയെ സ്ഥാനാര്‍ഥിയാക്കിയത് ഒരു തരത്തിലും അംഗീകരിയ്ക്കാനാവില്ലെന്നാണ് എം എല്‍ എമാര്‍ ഫാക്സ് സന്ദേശത്തില്‍ പറയുന്നത്. രാജ്യസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ഐ ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് സന്ദേശത്തില്‍ പരാതിപ്പെടുന്നു.
കോടോത്ത് ഗോവിന്ദന്‍ നായരെ സ്ഥാനാര്‍ഥിയാക്കാനും ഐ ഗ്രൂപ്പ് മന്ത്രിമാരെ പിന്‍വലിയ്ക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് തങ്ങളുടെ പ്രതിഷേധം എം എല്‍ എമാര്‍ സോണിയയെ നേരിട്ട് അറിയിക്കുന്നത്. രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഐ ഗ്രൂപ്പ്.












Click it and Unblock the Notifications