Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതിനായി യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തും.

ഏപ്രില്‍ അഞ്ച് ശനിയാഴ്ചയായിരിക്കും കൂടിക്കാഴ്ചയെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.

എ ഗ്രൂപ്പ് മുരളീധരനെതിരല്ല. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് മുരളി തുടരണമെന്നാണ് എ ഗ്രൂപ്പിന്റെ താത്പര്യമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതിനിടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണ യാത്രയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് ഭിന്നത പ്രതിഫലിച്ചു. ഐ ഗ്രൂപ്പ് നേതാക്കള്‍ യാത്രയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ല. കോഴിക്കോട്ട് ഉമ്മന്‍ ചാണിടിയുടെ യാത്രയില്‍ സംസാരിയ്ക്കാനായി കെ മുരളീധരന്‍ വരുമെന്നായിരുന്നു നേരത്തേയുള്ള ധാരണ. എന്നാല്‍ മുരളീധരന്‍ എത്തിയില്ല. പകരം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച് നാല് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സംസാരിച്ചത്.

എ ഗ്രൂപ്പുമായി മുരളിയ്ക്കുള്ള ഭിന്നത ചെറുതല്ലെന്ന് വ്യക്തമാക്കുന്നതാണ് മുരളിയുടെ ഈ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+