സഖ്യസേന ബാഗ്ദാദ് വിമാനത്താവളത്തില്‍

ബാഗ്ദാദ്: യു എസ് സേന ബാഗ്ദാദ് വിമാനത്താവളം ഭാഗികമായി പിടിച്ചെടുത്തു. ബാഗ്ദാദ് നഗരകേന്ദ്രത്തില്‍ നിന്നും 15 കിലോ മീറ്റര്‍ മാത്രം അകലെയാണ് വിമാനത്താവളം.
മാര്‍ച്ച് നാല് വെള്ളിയാഴ്ച പുലര്‍ച്ചെ മുതലേ വിമാനത്താവളത്തിന് അകത്തു നിന്നും വെടിയൊച്ച കേള്‍ക്കമായിരുന്നു. വിമാനത്താവളത്തില്‍ എത്ര ഇറാക്കി സൈനികര്‍ ഉണ്ടെന്ന് വ്യക്തമല്ല.
യു എസ് ടാങ്കുകള്‍ സദ്ദാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുന്നതിന്റെയും ഒരു ഇറാക്കി ടാങ്ക് കത്തുന്നതിന്റെയും ചിത്രങ്ങള്‍ അസോസിയേറ്റ് പ്രസ് ടെലിവിഷന്‍ ന്യൂസ് പുറത്തുവിട്ടു.
മൂന്നാം കരസേനാ വിഭാഗത്തിന്റെ സൈനികര്‍ വ്യാഴാഴ്ച രാത്രിയാണ് വിമാനത്താവളത്തിനടുത്തെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായതോടെ സൈനികര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി.












Click it and Unblock the Notifications