സഖ്യസേന ബാഗ്ദാദിനെ ഒറ്റപ്പെടുത്തിയേക്കും

വാഷിംഗ്ടണ്‍: ബാഗ്ദാദിനെ ഒറ്റപ്പെടുത്തി സദ്ദാമിന്റെ ഭരണം അപ്രസക്തമാക്കുന്ന തന്ത്രം സഖ്യസേന പ്രയോഗിച്ചേക്കും. ബാഗ്ദാദിലെ യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്തതായിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തന്ത്രത്തിന് സഖ്യസേന മുതിരുന്നത്.
സദ്ദാം ഹുസൈന്‍ സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ ബാഗ്ദാദില്‍ നടത്തുന്ന യുദ്ധം ഒഴിവാക്കി തലസ്ഥാന നഗരിയെ ഒറ്റപ്പെടുത്തുന്ന തന്ത്രം ഉപയോഗിച്ചേയ്ക്കുമെന്ന് ജോയിന്റ് ചീഫ്സ് സ്റാഫ് ചെയര്‍മാന്‍ ജന. റിച്ചാര്‍ഡ് മിയേഴ്സ് പറഞ്ഞു.
ബാഗ്ദാദ് നഗരം ഒന്നാകെ പിടിച്ചടക്കുന്നതിന് പകരം പ്രധാന കേന്ദ്രങ്ങളില്‍ ആധിപത്യം സ്ഥാപിയ്ക്കുകയാണ് യു എസിന്റെ യുദ്ധതന്ത്രമെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബാഗ്ദാദിന് ഒരു തരത്തിലും ഇറാക്കിനെ നിയന്ത്രിയ്ക്കാനാവാത്ത സാഹചര്യമുണ്ടാവുന്നതോടെ സദ്ദാ ഹുസൈന്‍ സര്‍ക്കാര്‍ അപ്രസക്തമാവുമെന്ന് പെന്റഗണ്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications