പാകിസ്ഥാനുളള സഹായം നിര്‍ത്തണം: സെനറ്റര്‍മാര്‍
വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും വടക്കന്‍ കൊറിയയുമായി ആണവ സാങ്കേതികവിദ്യാ വ്യാപാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പാകിസ്ഥാനുള്ള സൈനിക സഹായം കുറയ്ക്കാന്‍ രണ്ട് മുതിര്‍ന്ന യു എസ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാന് നല്‍കുന്ന 17.5 കോടി ഡോളറിന്റെ സഹായത്തില്‍ ഏഴര കോടി ഡോളര്‍ കുറയ്ക്കാനാണ് സെനറ്റര്‍മാരായ ഫ്രാങ്ക് പാലോണ്‍, ജോ ക്രോലി എന്നിവര്‍ യു എസ് അധികൃതരോട് ആവശ്യപ്പെട്ടത്.
വടക്കന്‍ കൊറിയയുമായി ആയുധ വ്യാപാരം നടത്തുവെന്ന് അറിഞ്ഞിട്ടും പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് തുടരുന്നത് ശരിയല്ലെന്ന് ഇരുവരും പറഞ്ഞു.
പാകിസ്ഥാന് നല്‍കുന്ന സൈനിക സഹായം കശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications