ശത്രുക്കളെ തകര്‍ക്കാന്‍ സദ്ദാമിന്റെ ആഹ്വാനം

ബാഗ്ദാദ്: ബാഗ്ദാദിലേയ്ക്ക് അടുക്കുന്ന സഖ്യസേനയെ ആക്രമിച്ച് തകര്‍ക്കാന്‍ സദ്ദാം ഹുസൈന്‍ ആഹ്വാനം ചെയ്തു.
ഇറാഖ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ് സദ്ദാമിന്റെ സന്ദേശം ടെലിവിഷനില്‍ വായിച്ചത്. ബാഗ്ദാദിന്റെ കവാടങ്ങള്‍ കടക്കാന്‍ ശ്രമിയ്ക്കുന്ന ഒരു സഖ്യസേനാ സൈനികനേയും ജീവിയ്ക്കാന്‍ അനുവദിയ്ക്കരുത്. ഈ ഇസ്ലാമിന്റെ രാജ്യത്ത് നമ്മെ ആക്രമിയ്ക്കാനായി എത്തിയ ദുഷ്ഠന്മാരെ ജീവിയ്ക്കാന്‍ അനുവദിയ്ക്കരുത്. മന്ത്രി മുഹമ്മദ് സയിദ് അല്‍ സഹഫ് വായിച്ച സദ്ദാമിന്റെ സന്ദേശത്തില്‍ പറയുന്നു.
സദ്ദാമിന്റെ സന്ദേശം ഇത് നാലാം തവണയാണ് ഇറാഖ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. മാര്‍ച്ച് 24 ന് ശേഷം സദ്ദാം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബാഗ്ദാദില്‍ നടക്കുന്ന യുദ്ധം യു സിന്റെയും ബ്രിട്ടന്റെയും ഇറാഖിലെ ഭാവി നിശ്ചയിയ്ക്കും. ഇവിടുന്ന് അവര്‍ തോറ്റോടുമെന്ന് ഉറപ്പാണ്. വിജയം നമ്മുടെ കൈയില്‍ മാത്രമാണ്. സദ്ദാം പറയുന്നു.












Click it and Unblock the Notifications